1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2017

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി, മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു, മോദിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത കുമ്മനത്തെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ. പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃകയാണ് കൊച്ചി മെട്രോയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സദസ്സിലുണ്ടായിരുന്നവരെ മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

‘എന്റെ സഹോദരി സഹോദരന്മാരെ, കൊച്ചി മെട്രോ യഥാര്‍ത്ഥ്യമായതില്‍ കൊച്ചിക്കാരെപോലെ ഞാനും സന്തോഷിക്കുന്നു.’ എന്നു പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. തുടര്‍ന്ന് കൊച്ചി മെട്രോയുടെ സവിശേഷതകളും കോച്ചിന്റെ പ്രത്യേകതകളും കൊച്ചി വണ്‍ കാര്‍ഡ്, മൊബൈല്‍ ആപ്പ് പോലെയുള്ള സവിശേഷതകളും മോദി എടുത്തു പറഞ്ഞു.

രാജ്യം ഡിജിറ്റല്‍ വത്കരണത്തിലേക്ക് മാറുമ്പോള്‍ അതിനനുസരിച്ചുള്ള വികസനമാണ് മെട്രോയില്‍ വന്നിരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. നിര്‍മാണം സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയ കെഎംആര്‍എല്ലിനേയും പിന്തുണ നല്‍കിയ മുഖ്യമന്ത്രിയേയും കൊച്ചി നിവാസികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വികസനത്തിന്റെ കാര്യത്തില്‍ ഇനിയും ഏറെ മുന്നേറണമെന്നും മോഡി നിര്‍ദേശിച്ചു.

പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ ഉപഹാരമായി കൊച്ചി മെട്രോയുടെ തടിയിലുള്ള മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന് പായ്ക്കപ്പലിന്റെ മാതൃകയും സമ്മാനിച്ചു. അതിനിടെ മെട്രോ ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രിക്കും, സംസ്ഥാന ഗവര്‍ണര്‍ക്കും, മുഖ്യമന്ത്രിക്കും, കേന്ദ്ര നഗരവികസന മന്ത്രിക്കും ഒപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചു.

ളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ ആള്‍, ബോബനും മോളിയും കാര്‍ട്ടൂണിലെ നായ എന്നിങ്ങനെ രൂക്ഷമായ വാക്കുകളിലൂടെയാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ സോഷ്യല്‍ മീ!!ഡിയ ആക്രമിച്ചത്. തുടര്‍ന്ന് കൊച്ചി മെട്രോയിലെ ആദ്യ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്ത ചിത്രത്തിലും അടിക്കുറിപ്പിലും കുമ്മനം രാജശേഖരനെ ക്രോപ്പ് ചെയ്ത് കളഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് എന്ന് കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. കുമ്മനത്തെ കൂടാതെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്‍, കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് ചിഫ്, സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ തനിക്ക് അനുമതി ഉണ്ടായിരുന്നെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നു. പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച മെട്രോയായി കരുതപ്പെടുന്ന കൊച്ചി മെട്രോ തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോ മീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.