1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2017

സ്വന്തം ലേഖകന്‍: അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം. കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്‍കി ഉത്തരവിട്ടതോടെ ഇനി എപ്പോള്‍ വേണമെങ്കിലും സര്‍വീസ് ആരംഭിക്കാം. മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

ഈ മാസം അവസാനം മെട്രോ ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോദി കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോയില്‍ പരിശോധന നടത്തിയ സേഫ്റ്റി കമ്മീഷണറും സംഘവും ചില ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ആകര്‍ഷകമായ മെട്രോയാണ് കൊച്ചി മെട്രോയെന്നും സേഫ്റ്റി കമ്മീഷണര്‍ പരിശോധനയ്ക്ക് ശേഷം പ്രശംസിച്ചിരുന്നു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. 11 സ്റ്റഷനുകളാണ് ഈ റൂട്ടിലുള്ളത്. ആകെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോയുടെ അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിന്‍ ഓടിയെത്തും. 2011 മുതലാണ് കൊച്ചി മെട്രോ പദ്ധതിക്ക് ചിറകു മുളച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം വഹിച്ച കൊച്ചി മെട്രോ പദ്ധതിയുടെ ചുക്കാന്‍ പിടിച്ചത് മെട്രോ മാന്‍ ഇ. ശ്രീധരനായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.