1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന്​ നിർത്തിവെച്ച വിദേശ സർവീസ ുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറിൽ സർവീസ ്​ പുനരാരംഭിക്കുക എന്ന്​ സൗദി എയർലൈൻസ്​ അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സർവീസ ്​. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സർവീസ ുണ്ടാവും. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ്​ 33 സ്ഥലങ്ങളിലേക്ക്​ സർവീസ ്​. തിരിച്ചും ജിദ്ദയിലേക്ക്​ മാത്രമായിരിക്കും സർവീസ ്​.

ഏഷ്യയിൽ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്​ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവീസ ്​ നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട്​ വിമാനത്താവളങ്ങളിലേക്ക്​ സർവീസ ുണ്ട്​. ആഫ്രിക്കയിൽ ആറ് സ്ഥലങ്ങളിലേക്കും സർവീസ ്​ നടത്തും. കൊവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക്​ അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസ െന്നും അറിയിപ്പിൽ പറയുന്നു. ​

സൗദിയിൽ യാത്രാവിലക്ക് താത്കാലികമായി നീക്കിയതിനെ തുടന്ന് സെപ്തംബർ 15 മുതലാണ് സൗദി എയർലൈൻസ് രാജ്യാന്തര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ഈ ഘട്ടത്തിൽ വിമാന സർവീസുകൾ നടത്താൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.