സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍. കൊറിയകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതിനെപ്പറ്റി വാചാലനായപ്പോഴാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുയായികളുടെ വക സമാധാന നൊബേല്‍ നാമനിര്‍ദേശം ലഭിച്ചത്.
മിഷിഗനില്‍ നടന്ന റാലിയിലാണു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം ‘നൊബേല്‍, നൊബേല്‍’ എന്ന് ആര്‍ത്തുവിളിച്ചത്. സ്‌നേഹത്തിനു വളരെ നന്ദിയെന്നു ട്രംപ് മറുപടിയും നല്‍കി. കൊറിയയിലെ ശ്രമങ്ങള്‍ ഫലം കാണണമെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ച മൂന്നോ നാലോ ആഴ്ചയ്ക്കകം നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുമായി ആണവക്കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിനു വന്‍സമ്മാനം നല്‍കുമെന്നും റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചു. മംഗോളിയയിലോ സിംഗപ്പൂരിലോ ആകും കിം–ട്രംപ് കൂടിക്കാഴ്ചയെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല