സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ അതിര്‍ത്തിയിലെ ചീത്തവിളി നിര്‍ത്തുന്നു; ഉച്ചഭാഷിണികള്‍ നീക്കം ചെയ്യും. അതിര്‍ത്തിയില്‍ ഉത്തര കൊറിയയ്‌ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങള്‍ക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാന്‍ തങ്ങളുടെ സമയം അരമണിക്കൂര്‍ മുന്നോട്ടാക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളായ കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും വെള്ളിയാഴ്ച നടത്തിയ ഉച്ചകോടിക്കു പിന്നാലെയാണു ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ക്കു തുടക്കമായത്. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ദക്ഷിണ കൊറിയ ഉച്ചഭാഷിണികള്‍ നിര്‍ത്തിവച്ചിരുന്നു. ഉത്തര കൊറിയന്‍ വിരുദ്ധ വാര്‍ത്തകളും വിമര്‍ശനങ്ങളും പോപ് സംഗീതവുമാണ് ഇവയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത്.
ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ഉടനെ ഉത്തര കൊറിയ സന്ദര്‍ശിക്കും. അവരുടെ ഏക സഖ്യകക്ഷിയാണു ചൈന. ഇതേസമയം, ദക്ഷിണ കൊറിയയില്‍ വെള്ളിയാഴ്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ ഉത്തര കൊറിയയോടുള്ള വിശ്വാസം വര്‍ധിച്ചതായി കണ്ടെത്തി. ഉത്തര കൊറിയ ആണവ നിരായുധീകരണ വാഗ്ദാനം പാലിക്കുമെന്നു വിശ്വസിക്കുന്നത് 64.7% പേരാണ്. ഉച്ചകോടിക്കുശേഷമാണ് ഉത്തര കൊറിയയുടെ വിശ്വാസ്യത ഉയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല