1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2017

സ്വന്തം ലേഖകന്‍: പാകിസ്താന്‍ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി അപമാനിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാക്കിസ്ഥാന്‍ പാലിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് കുല്‍ഭൂഷണും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്.

സന്ദര്‍ശന സമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നില്ല. ഒപ്പം, കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്നേ കുല്‍ഭൂഷണിന്റെ ഭാര്യയുടെ പക്കല്‍ നിന്നും താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ഊരി വാങ്ങിച്ചുവെന്നും എന്നാല്‍ പിന്നീട് ഇത് തിരികെ നല്‍കിയില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

ജാദവിന്റെ അമ്മയ്ക്ക് മാതൃഭാഷ സംസാരിക്കാന്‍ അനുവാദം നല്‍കാതിരുന്ന പാക്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന സ്ഥലത്തു നിന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്നും ഇതൊന്നും ഇന്ത്യയെ നേരത്തെ അറിയിച്ചിരുന്നല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.