1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2020

സ്വന്തം ലേഖകൻ: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ വിജയകരമായി ശസ്​ത്രക്രിയ പൂർത്തിയാക്കി. അദ്ദേഹത്തി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും വേഗം പൂർണാരോഗ്യം കൈവരിക്ക​െട്ടയെന്ന്​ പ്രാർഥിക്കുന്നതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ പറഞ്ഞു. കഴിഞ്ഞ ദിവസം അ​മീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത്​ മുതൽ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനായുള്ള പ്രാർഥനകൾ നിറഞ്ഞിരിക്കുകയാണ്​.

സ്വദേശികളും വിദേശികളും പ്രിയപ്പെട്ട ഭരണാധികാരിക്ക്​ ആയുരാരോഗ്യ ​സൗഖ്യം നേരുന്നു. ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ ജനമനസ്സിലുള്ള സ്ഥാനം വെളിപ്പെടുന്നതാണ്​ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും സുഖവിവരം അന്വേഷിച്ച്​ കുവൈത്ത്​ അമീരി ദിവാനുമായി ബന്ധപ്പെടുന്നുണ്ട്​. കഴിഞ്ഞ ദിവസം ഭരണഘടനപരമായ അമീറി​​െൻറ ചില അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ കൈമാറിയിരുന്നു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പിത്താശയത്തിലെ വീക്കത്തെ തുടര്‍ന്നാണ് 84 കാരനായ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സൗദിയിലേക്ക് ഇറാഖി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റി വെച്ചിട്ടുണ്ട്.

1963 മുതല്‍ 2011 വരെ ഗവര്‍ണറായി അധികാരത്തിലിരുന്ന സല്‍മാന്‍ രാജാവ് 50 വര്‍ഷത്തിലേറെ റിയാദ് ഗവര്‍ണറായി അധികാരത്തിലുണ്ടായിരുന്നു. 2012 ജൂണില്‍ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 2015 ജനുവരിയില്‍ 73-ാം വയസ്സിലാണ് സൗദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. മകനും ഇപ്പോഴത്തെ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇദ്ദേഹത്തിനു ശേഷം അധികാരത്തിലേറുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.