1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2020

സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചത് മൂലമുണ്ടായ സാഹചര്യത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസമാണ് 2020 ജനുവരി 1നു മുമ്പ് താമസരേഖ അവസാനിച്ച് രാജ്യത്ത് അനധികൃതരായി കഴിയുന്നവര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 1 മുതല്‍ 31 വരെയായിരുന്നു സമയ പരിധി.

എന്നാല്‍ ഇതിനിടയില്‍ അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചത് മൂലം പലര്‍ക്കും യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സമയ പരിധി നീട്ടാന്‍ ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോള്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുമ്പായി മുഴുവന്‍ അനധികൃത താമസക്കാരും രാജ്യം വിടുകയോ താമസ രേഖ നിയമ വിധേയമാക്കുകയോ ചെയ്യണമെന്ന് കുടിയേറ്റ മന്ത്രാലയം ആവശ്യപ്പെട്ടു.

സമയ പരിധിക്ക് ശേഷം പിടിയിലാകുന്നവരെ രാജ്യത്ത് തിരിച്ചു പ്രവേശിക്കാന്‍ കഴിയാത്ത വിധം വിരലടയാളം രേഖപ്പെടുത്തി നാടു കടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.