1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2024

സ്വന്തം ലേഖകൻ: രാ​ജ്യ​​ത്ത് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഒ​രു​മാ​സം പി​ന്നി​ടു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി പേ​ർ ഇ​തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ജൂ​ൺ ഒ​ന്നി​ന് മു​മ്പ് എ​ല്ലാ​വ​രും ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ​യാ​യി 17.8 ല​ക്ഷം പേ​രാ​ണ് ബ​യോ​മെ​ട്രി​ക്സ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തി​ല്‍ ഒ​മ്പ​തു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. മെ​റ്റ വെ​ബ്സൈ​റ്റ്, സ​ഹ​ല്‍ ആ​പ് എ​ന്നി​വ വ​ഴി ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ബു​ക്ക് ചെ​യ്ത് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ബ​യോ​മെ​ട്രി​ക് ഡേ​റ്റ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്റ​ർ​പോ​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സു​ര​ക്ഷ ക​ണ​ക്ടി​വി​റ്റി വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യാത്രാ വി​ല​ക്കു​ള്ള​വ​ർ വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ബ​യോ​മെ​ട്രി​ക് ഡേ​റ്റ​ബേ​സി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​നും പു​റ​ത്തു​ക​ട​ക്ക​ലി​നും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് നി​ര്‍ബ​ന്ധ​മാ​ണ്.

പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഹ​വ​ല്ലി, ഫ​ർ​വാ​നി​യ,അ​ഹ​മ്മ​ദി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് അ​ലി സ​ബാ​ഹ് അ​ൽ സേ​ലം, ജ​ഹ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

അ​വ​ന്യൂ​സ് മാ​ൾ, 360 മാ​ൾ, അ​ൽ കൂ​ത്ത് മാ​ൾ, ക്യാ​പി​റ്റ​ൽ മാ​ൾ, മി​നി​സ്ട്രീ​സ് കോം​പ്ല​ക്സ് തു​ട​ങ്ങി​യ പ്ര​മു​ഖ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തു പോ​കാ​ൻ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ രാ​ജ്യ​ത്തേ​ക്ക് തി​രി​കെ വ​രു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.