സ്വന്തം ലേഖകൻ: രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ മൻസൂരി വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക.
ഫോൺവിളിക്കുന്നയാൾ കോൺടാക്ട് പട്ടികയിൽ ഇല്ലെങ്കിലും പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ഇതോടെ സ്പാം കാളുകൾ, ഫ്രോഡ് കാളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കെ.വൈ.സി പ്രകാരമുള്ള കാളർ ഐ.ഡി ഡേറ്റയെ അടിസ്ഥാനമാക്കിയായിരിക്കും കാളർ ഐഡന്റിഫിക്കേഷൻ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.
സ്പാം കാള്‍ ചെയ്യുന്നരെയും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റവാളികളെയും കാളര്‍ ഐ.ഡി സംവിധാനം വഴി തടയാം. നേരത്തെ ട്രൂകാളർ പോലുള്ള ആപ്പുകൾ വഴി കാളർ ഐഡന്റിഫിക്കേഷൻ ലഭ്യമായിരുന്നു. എന്നാല്‍ ഉപഭോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് നിയന്ത്രണമുണ്ട്.
നേരത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ദേശീയ അസംബ്ലി അംഗം ഖാലിദ് അൽ ഒതൈബിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. സ്പാം കോളുകള്‍, വഞ്ചന കാളുകള്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നിർദേശം മുന്നോട്ടുവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല