1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2023

സ്വന്തം ലേഖകൻ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വി​വേ​ച​ന​മി​ല്ലാ​തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ത്യാ​ഹി​ത കേ​സു​ക​ൾ നേ​രി​ടു​മ്പോ​ൾ രോ​ഗി​ക​ളോ​ട് ഫീ​സ് ചോ​ദി​ക്കു​ന്നി​ല്ല. ഇ​തി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ളു​ണ്ട്. കു​വൈ​ത്തി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​ആ​നു​കൂ​ല്യം ന​ൽ​കി​വ​രു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​ഠി​ന​മാ​യ ഹൃ​ദ​യാ​ഘാ​ത​മു​ള്ള കു​വൈ​ത്ത് ഇ​ത​ര രോ​ഗി​ക​ൾ​ക്കു നി​ർ​ണാ​യ​ക അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, കാ​ർ​ഡി​യാ​ക് ക​ത്തീ​റ്റ​റൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ ഫീ​സും ധാ​ർ​മി​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹൃ​ദ​യ ശ​സ്‌​ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ കു​വൈ​ത്തി​ക​ള​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്കും ആ​റു​മാ​സം ഓ​പ​ൺ ഹാ​ർ​ട്ട് ഓ​പ​റേ​ഷ​നോ ക​ത്തീ​റ്റ​റൈ​സേ​ഷ​നോ ഉ​ൾ​പ്പെ​ടെ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ക്ലോ​പ്പി​ഡോ​ഗ്ര​ൽ ആ​ന്റി പ്ലേ​റ്റ്‌​ല​റ്റ് മ​രു​ന്ന് ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ർ​ണാ​യ​ക​വും അ​ടി​യ​ന്ത​ര​വു​മാ​യ കേ​സു​ക​ളി​ൽ എ​ല്ലാ രോ​ഗി​ക​ളു​ടെ​യും ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നു ഇ​ട​പെ​ട്ടു​വ​രു​ന്നു. തൊ​ഴി​ലി​ന്റെ ധാ​ർ​മി​ക വ​ശ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി വി​വേ​ച​ന​മി​ല്ലാ​തെ ചി​കി​ത്സ തു​ട​ർ​ന്നു​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.