1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2021

സ്വന്തം ലേഖകൻ: വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ വിദേശികളായ 12,000 എൻ‌ജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻ‌‌ജിനിയേഴ്സ് സൊസൈറ്റി. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോക ബാങ്ക് തയാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻ‌ജിനിയേഴ്സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

വിദേശി എൻ‌ജിനിയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം വേണമെന്ന നിബന്ധന പാലിക്കാത്തവർക്കാണു തസ്തിക വിടേണ്ടി വന്നത്. സർക്കാർ/സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് അംഗീകാരം അനിവാര്യമാണെന്ന് ലോകബാങ്കിനുള്ള ശുപാർശയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതാൽ പറഞ്ഞു.

കുവൈത്തിൽ ജോലിചെയ്യുന്ന എൻ‌ജിനിയർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് 2 പതിറ്റാണ്ടുകാലം ഒരു പരിധിവരെ പരിഹാരം കാണാൻ ഈ തീരുമാനത്തിന് കഴിയും. സ്വദേശികളായ എൻ‌ജിനിയറിങ് ബിരുദധാരികൾക്ക് മുഴുവൻ ജോലി നൽകുന്നത് വരെ വിദേശങ്ങളിൽനിന്ന് പുതുതായി എൻ‌‌ജിനിയർമാരെ റിക്രൂട്ട് ചെയ്യരുതെന്നാണ് മറ്റൊരു നിർദേശം. 5 വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാക്കണമെന്നും എൻ‌ജിനിയേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.