1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2018

സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ മിന്നല്‍ പരിശോധന; നൂറുകണക്കിന് പേര്‍ പിടിയില്‍. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ മതിയായ താമസ രേഖയില്ലാത്തതിനാല്‍ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയം സുരക്ഷാമേധാവി വെളിപ്പെടുത്തി .

അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ടുപോകുന്നതിന് അനുവദിച്ച പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് ആനുകൂല്യം 55,177 പേര്‍ പ്രയോജനപ്പെടുത്തി. ഒരു ലക്ഷത്തിലേറെ പേര്‍ ഇനിയും ശേഷിക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. പൊതുമാപ്പ് കാലയളവില്‍ 34,452 വിദേശികള്‍ രാജ്യം വിട്ടുപോയി. അതേസമയം 20,725 വിദേശികള്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നുണ്ട്.മുപ്പതിനായിരത്തോളം ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായുണ്ടായിരുന്നത്.

ഇവരില്‍ 11,000 പേര്‍ എംബസിവഴി ഔട്ട്പാസ് വാങ്ങി രാജ്യം വിട്ടു. അയ്യായിരത്തോളം പേര്‍ താമസരേഖ നിയമവിധേയമാക്കിയെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ പറയുന്നു.നിയമലംഘകരെ സംരക്ഷിക്കുന്നതും തൊഴിലോ അഭയമോ നല്‍കുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.