1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2022

സ്വന്തം ലേഖകൻ: അ​യ​ൽ​രാ​ജ്യ​ത്തു നി​ന്നെ​ത്തി​യ ആ​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും രാ​ജ്യം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ​യു​ണ്ടാ​യ കേ​സ് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​വും യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​ണ്.

കേ​സി​ലെ കോ​ൺ​ടാ​ക്ടു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​റ​ക്കെ​തി​രെ രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​നം ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. വ്യ​ക്ത​മാ​യ പ്രോ​ട്ടോ​കോ​ൾ പി​ന്തു​ട​രു​ക​യും രോ​ഗം വ്യാ​പ​ക​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ളു​ടെ മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി പ​രി​ശോ​ധി​ക്കു​ന്നു​മു​ണ്ട്. മ​ട​ങ്ങി​വ​രു​ന്ന​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ, സാ​മ്പ്ൾ എ​ടു​ത്ത് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കും.

ഫ​ലം പ​രി​ശോ​ധി​ച്ച് രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​മ്പോ​ൾ തി​ള​പ്പി​ച്ച​തോ കു​പ്പി​വെ​ള്ള​മോ ഉ​പ​യോ​ഗി​ക്കു​ക, അ​ജ്ഞാ​ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ഭ​ക്ഷ​ണം ന​ന്നാ​യി പാ​ച​കം ചെ​യ്യു​ക, വേ​വി​ക്കാ​ത്ത സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യി​ൽ ശ്ര​ദ്ധ​ന​ൽ​ക​ണം.

മ​ലി​ന​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ രോ​ഗം പ​ട​രാം. കോ​ള​റ, വ​യ​റി​ള​ക്കം, ഛർ​ദി, ഓ​ക്കാ​നം, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്നു. എ​ന്നാ​ൽ, വാ​യു​വി​ലൂ​ടെ പ​ക​രി​ല്ലെ​ന്നും ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.