1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐഡി ലഭിക്കാൻ സമയം വെെകുന്നതായി പരാതി. റസിഡൻസ് നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും സിവിൽ ഐഡി കിട്ടുന്നില്ലെന്നാണ് പരാതി. ഐഡി വെെകുന്നത് കാരണം നിരവധി പേർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടായെന്ന് കുവെെറ്റ് പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിവിൽ ഐഡി കാർഡിന് പകരം പലപ്പോഴും ഡിജിറ്റല്‍ പകര്‍പ്പ് ഫോണിൽ കാണിച്ചാൽ മതിയാകും. എന്നാൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും ഒറിജിനൽ സിവിൽ ഐഡി ചോദിക്കുന്നുണ്ട്. ഔദ്യോഗിക ഇടപാടുകൾ നടത്താൻ വേണ്ടിയാണ് ഇവർ ഇപ്പോഴും സിവിൽ ഐഡി ചോദിക്കുന്നത്. ഇതാണ് വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഇഖാമ പുതുക്കി പണം അടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി ആദ്യം ലഭിക്കുമായിരുന്നു. സന്ദർശക വീസ ലഭിക്കുന്നതിനായി ചില രാജ്യങ്ങളിലെ എംബസിയിൽ എത്തുമ്പോൾ അവർക്ക് ഒറിജിനൽ സിവിൽ ഐഡി കാണിക്കണം. സ്ക്കൂളിൽ കുട്ടികളെ ചേർക്കുമ്പോഴും ഒറിജിനൽ സിവിൽ ഐഡിയും ആവശ്യമാണ്‌.

സുരക്ഷ പരിശോധനയിൽ ഫോൺ കേടുപാടുകൾ സംഭവിച്ചാൽ ഡിജിറ്റൽ സിവിൽ ഐ.ഡി കാണിക്കുവാന്‍ അവസ്ഥയും ഉണ്ടാകുന്നു. സിവിൽ ഐഡി ഹോം ഡെലിവറി സേവനം താല്‍ക്കാലികമായി കുവെെറ്റ് നിർത്തി വെച്ചിരുന്നു. വരും ദിവസങ്ങളിൽ സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കി പ്രശ്നം പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.