
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വാണിജ്യ വിസകള്‍ സാധാരണ താമസ വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം ഡിസംബര്‍ 31 ഓടെ അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
വാണിജ്യ വിസകള്‍ സാധാരണ താമസ വിസകളിലേക്ക് മാറ്റുന്നത് നവംബര്‍ 24ന് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ശേഷം അത്തരം വിസകള്‍ കൈവശമുള്ളവര്‍ നിലവിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തി റെസിഡന്‍സി വിസയിലേക്ക് വേഗത്തില്‍ മാറ്റാന്‍ അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നു.
വാണിജ്യ വിസയിലുള്ളവര്‍ ഈ മാസാവസാനത്തോടെ റെഗുലര്‍ റെസിഡന്‍സി വിസയിലേക്ക് മാറ്റിയില്ലെങ്കില്‍, അവ റദ്ദാക്കിയതായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ സന്ദർശക വീസ സ്വകാര്യമേഖലയിലെ തൊഴിൽ വീസയിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ മാസം 24നാണ് അനുമതി നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല