1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2020

സ്വന്തം ലേഖകൻ: യാത്രക്കാർ കോവിഡ് നയന്റീൻ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്തിന്റെ നിർദേശം നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി. സാക്ഷ്യപത്രത്തിനായി എംബസി അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്നവരെ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതത്വത്തിലായി.

കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ രോഗബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം വേണമെന്നാണ് കുവൈത്ത് വ്യോമയാനമന്ത്രാലത്തിന്റെ നിര്‍ദേശം. അതത് രാജ്യങ്ങളില്‍ കുവൈത്ത് എംബസി അംഗീകാരമുള്ള ഹെൽത്ത് സെന്ററുകളിൽ നിന്നാണ് കോവിഡ് നയന്റീൻ ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ഇന്ത്യക്ക് പുറമേ ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നിര്‍ദേശം ബാധകമാണ്.

മാര്‍ച്ച് എട്ടുമുതല്‍ കുവൈത്തില്‍ എത്തുന്ന യാത്രക്കാരാണ് സാക്ഷ്യപത്രം ഹാജരാക്കേണ്ടത്. പുതുതായി എത്തുന്നവർക്കും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവർക്കും ഉത്തരവ് ബാധകമാണ്. സാക്ഷ്യപത്രമില്ലാത്തവരെ അതേ വിമാനത്തിൽ തിരിച്ചയക്കും. മടക്കയാത്രാ ചെലവ് വിമാനക്കമ്പനികള്‍ വഹിക്കണം.

എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സാക്ഷ്യപത്രത്തിനായി നാട്ടിലെ അംഗീകൃത വൈദ്യപരിശോധനാ കേന്ദ്രങ്ങളിലെത്തുന്നവർക്കു ലഭിക്കുന്ന മറുപടി. GAMCA ക്കു കീഴിലുള്ള മെഡിക്കൽ സെന്ററുകൾക്കാണ് കുവൈത്തിലേക്കുള്ള വൈദ്യ പരിശോധനക്ക് അംഗീകാരമുള്ളത്. ഇവിടങ്ങളിൽ നിലവിൽ കൊറോണ വൈറസ് പരിശോധനക്കുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.