
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കാന്‍ നീക്കം. കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശിക ദിനപാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് പ്രതിസന്ധി മൂലം നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ചില രാജ്യക്കാര്‍ക്ക് കൊവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയാകും ആദ്യം പരിഗണിക്കുക എന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ഡീ ജി സി എ – ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തികച്ചും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല