1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2020

സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വിഭാഗം. പുതുതായി നിർദേശങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലവിലുള്ള 31 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് സെപ്റ്റംബർ ഒന്നുമുതൽ ഇഖാമ പുതുക്കി നൽകില്ല.

കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സന്ദർശക വീസ ഓഗസ്റ്റ് 31ന് ശേഷം നീട്ടുകയും ഇല്ല. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ളവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും ഓഗസ്റ്റ് 31വരെ നീട്ടിനൽകിയിരുന്നു. യാത്രാ വിലക്കുള്ളതിനാൽ 31 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശനവിലക്ക് തുടരുന്നു.

ഈ സാഹചര്യത്തിലാണ് താമസാനുമതികാര്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. കാലാവധി നീട്ടിനൽകുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം തീരുമാനം എടുക്കുകയാണെങ്കിൽ 31ന് ശേഷം ഇഖാമയും സന്ദർശകവീസ കാലാവധിയും യാന്ത്രികമായി നീട്ടിനൽകാൻ കഴിയും. അല്ലെങ്കിൽ സന്ദർശക വീസയിലുള്ളവർ സെപ്റ്റംബർ ഒന്നുമുതൽ ദിവസം 2 ദിനാർ വീതം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.