
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ ബുക്കിങ് സ്വീകരിച്ചുതുടങ്ങി.
ആദ്യ ആഴ്ചയിൽ കൊച്ചിയിൽനിന്ന് ജസീറ എയർവേസ്, കുവൈത്ത് എയർവേസ് എന്നിവ വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
എന്നാൽ തിരുവനന്തപുരത്തു നിന്ന് കുവൈത്ത് എയർവേസ് മാത്രമാണ് ഷെഡ്യൂളിൽ കാണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് നിലവിൽ ഷെഡ്യൂൽ കാണിക്കുന്നില്ല. തിരുവനന്തപുരത്ത്നിന്ന് 62,000 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്. കൊച്ചിയിൽനിന്ന് 52,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാണ് ട്രാവൽ ഏജൻസിക്കാർ പറയുന്നത്.
സാഹചര്യങ്ങൾ മാറിമറിയാമെന്ന സാധ്യത കൂടി മുന്നിൽ കണ്ടാണ് ഇത്. വിമാനം റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് തുക തിരികെ ലഭിക്കും. ഓഗസ്റ്റ് ഒന്നുമുതൽ വിദേശികളെ പ്രവേശിപ്പിക്കുമെന്നാണ് മന്ത്രിസഭ പ്രഖ്യാപനം. ഇതനുസരിച്ച് വ്യോമയാന വകുപ്പും വിമാന കമ്പനികളും തയാറെടുപ്പ് ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ, യാത്രക്കാരുടെ എണ്ണം സംബന്ധിച്ച പരിധി, മുൻഗണനാക്രമങ്ങൾ എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തത ലഭിക്കാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല