1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് വര്‍ധിച്ച് സാഹചര്യത്തില്‍ വിമാന വിലക്ക് വന്നതോടെയാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ കുവൈത്തില്‍ എത്താന്‍ സാധിക്കാതിരുന്നത്. താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്‍പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം.

നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നിരവധി തവണ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇനി നല്‍കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളങ്ങള്‍ തുറന്നിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് മാറി തുടങ്ങി.

ഈ സാഹചര്യത്തില്‍ ഇളവുകളുണ്ടാകില്ലെന്നും നിയമ ലംഘകരെ അറസ്റ്റ് ചെയ്യും എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകും എന്ന് അധികൃതര്‍ അറിയിച്ചതായിറിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള രാജ്യന്തര വിമാനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങളില്‍ യാത്രക്കാര്‍ വഞ്ചിതരാകരുതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ബുക്കിങ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

അതിനിടെ കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ ഒ​ക്​​ടോ​ബ​റി​ൽ അ​നു​വ​ദി​ച്ചു ​തു​ട​ങ്ങു​മെ​ന്ന്​ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​പ്പോ​ൾ ക​മേ​ഴ്​​സ്യ​ൽ, ഫാ​മി​ലി സ​ന്ദ​ർ​ശ​ക വി​സ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ​യും കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യു​ടെ​യും പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്.

വ​ള​രെ കു​റ​ച്ച്​ വി​സ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഇ​തി​ൽ അ​ധി​ക​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ൽ മേ​ഖ​ല​ക്ക്​ ആ​വ​ശ്യ​മാ​യ ചി​ല പ്ര​ഫ​ഷ​ന​ലു​ക​ളി​ലെ ഉ​പ​ദേ​ശ​ക​രു​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കും എ​ൻ​ട്രി വി​സ അ​നു​വ​ദി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ​ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം മാ​റി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ധി​യെ​ടു​ത്ത്​ പോ​കാ​ൻ പ​ല​രും മ​ടി​ക്കു​ന്നു. ഇ​പ്പോ​ൾ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്​​ച​ക​ളി​ലും ഇ​തേ​നി​ല തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഒ​ക്​​ടോ​ബ​ർ മു​ത​ൽ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. പു​തി​യ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും ടി.​പി.​ആ​ർ നി​ര​ക്കും കു​റ​ഞ്ഞു​വ​രു​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.