
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് റിസ്ക് അലവൻസ് നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആശുപത്രികൾ, ലബോറട്ടറികൾ, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ, ക്വാറൻറീൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന കോവിഡ് മുൻനിര പോരാളികൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമാണ് ആനുകൂല്യം ലഭിക്കുക.
ഈ വിഭാഗക്കാർക്ക് അലവൻസ് അനുവദിക്കാനാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഒപ്പിട്ടതായായി റിപ്പോർട്ടിൽ പറയുന്നു. നേരിട്ടോ പരോക്ഷമായോ അപകട സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നത് പരിഗണിച്ചാണ് പ്രത്യേക ആനുകൂല്യം. എന്നാൽ നിശ്ചിത സമയം ജോലി ചെയ്തവർക്കേ റിസ്ക് അലവൻസ് ലഭിക്കുകയുള്ളൂ.
ആരോഗ്യ പ്രവർത്തകർക്കു പുറമെ ആരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും അലവൻസ് ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സംബന്ധിച്ച് അധികൃതർ ഇതുവരെ ആശയ വ്യക്തത വരുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല