1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയത്. ആളുകളുടെ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഇത്തരത്തിലൊരു സംവിധാനം സർക്കാർ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ സർക്കാർ സേവനങ്ങൾക്ക് വേണ്ടി വലിയ കാത്തിരിപ്പാണ് വേണ്ടി വരുന്നത്. സേവനങ്ങൾക്ക് മുൻകൂട്ടി അപ്പോയന്‍റ്മെന്‍റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ കുറഞ്ഞതോടെ അപ്പോയന്‍റ്മെന്‍റ് കിട്ടാനും വലിയ പ്രയാസമായിരിക്കുന്നു.

ചില വകുപ്പുകളിൽ അപ്പോയന്‍റ്മെന്‍റ് എടുക്കാൻ നോക്കിയപ്പോൾ ഒരുമാസത്തിന് തിയതികൾ ഇല്ല. ഒരുപാട് ദിവസങ്ങൾക്ക് ശേഷമുള്ള തിയതികൾ ആണ് പല സേവനങ്ങൾക്കും ലഭിക്കുന്നത്. മുൻകൂട്ടി അപ്പോയന്‍റ്മെന്‍റ് എടുക്കാതെയുളള ഒരു ഇടപാടുകളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ, താമസകാര്യ വകുപ്പിലെ ചില സേവനങ്ങൾ, ഭവനക്ഷേമ പബ്ലിക് അതോറിറ്റിയിലെ ചില സേവനങ്ങൾ എന്നിവയ്ക്ക് ആണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. https://meta.e.gov.kw/en/ എന്ന ഏകീകൃത വെബ്സൈറ്റിലൂടെയാണ് അപ്പോയന്‍റ്മെന്‍റ് നൽകുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയും പുതിയ വകഭേദങ്ങൾ വരുകയും ചെയ്തതോടെയാണ് കർശന നിയന്ത്രണത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

സർക്കാർ വകുപ്പുകളുടെ യോഗങ്ങൾ മറ്റു പരിപാടികൾ എന്നിവയെല്ലാം ഓൺലൈനാക്കിയിട്ടുണ്ട്. ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടുന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ബസുകളിൽ 50 ശതമാനം യാത്രക്കാരെ മാത്രം അനുവദിക്കുകയുള്ളു. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നും അധികൃതർ‍ നിർദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.