
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. കൊവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ ആറ് മാസത്തെ തടവോ, ആയിരം ദിനാര്‍ പിഴ ഈടാക്കുന്നതിനുമാണ് തീരുമാനം.
അതോടൊപ്പം സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് കൊവിഡ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കുമെന്നും പിഴ ചുമത്തുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ദിവസത്തെ വേതനം വെട്ടിക്കുറക്കുന്നതിനുമാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദേശം.
കൂടാതെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ജീവനക്കാരുടെ 15 ദിവസത്തെ വേതനം വരെ വെട്ടിക്കുറയ്ക്കുവാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി. അതേസമയം കൊവിഡ് പ്രതിരോധ നടപടികള്‍ സ്വദേശികളും വിദേശികളും കര്‍ശനമായും പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത ശിക്ഷ ലഭിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
കുവൈത്തില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള യാത്രാ വിലക്കില്‍ നിന്നും ആരോഗ്യ മന്ത്രാലയ ജീവനക്കാരെ ഒഴിവാക്കി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന വിദേശികളുടെ കുവൈത്തിത്തിലേക്കുള്ള താത്കാലിക യാത്ര വിലക്കില്‍ നിന്നും മെഡിക്കല്‍ സ്റ്റാഫുകളെ ഒഴിവാക്കിയാതായി സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് കുവൈത്തിലേക്ക് വരാമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷനാണു സര്‍ക്കാര്‍ വിഞാപനം പുറത്തുവിട്ടത്. കൂടാതെ നയതന്ത്ര ഉദ്യോഗസ്ഥരെയും പ്രവേശന വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതല്‍ സ്വദേശികള്‍ സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍,ഗാര്‍ഹിക തൊഴിലാളികള്‍, മെഡിക്കല്‍ സ്റ്റാഫുകള്‍,നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ കുവൈത്തിലേക്ക് പ്രവേശനമുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല