1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിലെ കൂട്ടംചേരലും കർശനമായി വിലക്കി. നിയന്ത്രണം ലംഘിച്ചാൽ ശിക്ഷ കടുക്കുമെന്ന് പൊതുസുരക്ഷാവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ, ഗതാഗതം, റെസ്ക്യു, അന്വേഷണം, സ്പെഷൽ ഫോഴ്സ് വിഭാഗങ്ങൾ എകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്സീൻ കുത്തിവയ്പ്പിന് രാജ്യത്തെ സ്വകാ‍ര്യ ആശുപത്രികൾക്കും ഹെൽത്ത് സെന്ററുകൾക്കും ക്ലിനിക്കുകൾക്കും കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഉൽപാദകരിൽ നിന്നോ അംഗീകൃത ഏജൻസികളിൽ നിന്നോ വാക്സീൻ വാങ്ങുന്നതിനും കുത്തിവയ്പ് നടത്തുന്നതിനുമാണ് അനുമതി.

വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ പാലിച്ച് ലൈസൻസ് നേടിയ സ്ഥാപനങ്ങളാകണം. കൂടാതെ വാക്സിനേഷന് മുൻപ് സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്റെ ഓട്ടമേറ്റഡ് സംവിധാനത്തിലെ എല്ലാ ഉപാധികളുമായി വാക്സീൻ എടുക്കുന്നയാളുടെ ഡേറ്റ ശരിയാണോ എന്നും ഉറപ്പു വരുത്തണം.

കുത്തിവയ്പ് നടത്തുന്ന കേന്ദ്രങ്ങൾ അതിനാവശ്യമായ സംവിധാനങ്ങൾ പ്രത്യേകമായി സജ്ജമാക്കണം. മറ്റു ചികിത്സാ സംവിധാനങ്ങളുള്ള കെട്ടിടവുമായി ബന്ധപ്പെടടുത്തരുത്. ∙ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വാക്സീനേഷന് അനുമതി വാങ്ങുന്നതിനൊപ്പം മന്ത്രാലയം ശുപാർശ ചെയ്ത മുന്നൊരുക്ക നടപടികളും പൂർത്തിയാക്കണം.

വാക്സീൻ കൊണ്ടു വരുന്നതിനും സൂക്ഷിക്കുന്നതിനും ഉൽപാദകരും മന്ത്രാലയത്തിലെ മരുന്ന്- ഭക്ഷ്യ നിയന്ത്രണ വിഭാഗവും നിഷ്കർഷിച്ച മാർഗനിർദേശങ്ങളും നിലവാരവും പൂർണമായി പാലിക്കണം. സ്വീകർത്താക്കളുടെ ഡേറ്റയുടെ സ്വകാര്യത ഉറപ്പാക്കൽ, വാക്സീനേഷനും തുടർനടപടികളുമായി ബന്ധപ്പെട്ട തീയതികളും രഹസ്യമാക്കി സൂക്ഷിക്കൽ, ഓരോ കാര്യങ്ങളും സ്വീകർത്താവിനെ എസ്‌എം‌എസ് വഴി അറിയിക്കുക എന്നിവയാണ് മറ്റ് മാർഗ നിർദേശങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.