
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച രൂപങ്ങളും അസ്ഥിര കാലാവസ്ഥയും കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നതായി കരുതുന്നുണ്ടെന്ന് കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു.
വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും പ്രതിദിന കേസുകൾ ഉയർന്നുതന്നെ നിൽക്കുന്നതാണ് ആശങ്കക്ക് അടിസ്ഥാനം. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച ഇന്ത്യൻ രൂപമാണ് ഡെൽറ്റ വകഭേദം.
ഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കുത്തിവെപ്പ് പുരോഗമിക്കാത്ത രാജ്യങ്ങളിൽ ദുരിതം വിതക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയെസുസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
60ലേറെ രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം എത്തിയിട്ടുണ്ട്.ഇന്ത്യയിൽനിന്ന് വിമാനങ്ങൾ നിർത്തിവെച്ചതിനാൽ മറ്റേതെങ്കിലും രാജ്യത്തുനിന്നാണ് കുവൈത്തിൽ ഇത് എത്തിപ്പെട്ടത് എന്ന് ഉറപ്പാണ്. ഡെൽറ്റ വകഭേദം കുവൈത്തിൽ കണ്ടെത്തിയ ഉടൻ ആരോഗ്യ മന്ത്രാലയം ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക സാേങ്കതിക സംഘത്തിെൻറ സഹായത്തോടെ ജനറ്റിങ് പ്ലാനിങ് ഉൾപ്പെടെ നടത്തിവരുന്നുണ്ട്.ജനങ്ങൾ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ, കൈ കഴുകൽ, നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തെ കണ്ടെത്തൽ, കൃത്യമായ ചികിത്സ, െഎസൊലേഷൻ തുടങ്ങിയവ പ്രധാനമാണ്.
രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. സർക്കാർ ആശുപത്രികളിലെ െഎ.സി.യു വാർഡുകളുടെ 40 ശതമാനം നിറഞ്ഞുകഴിഞ്ഞു.
300നടുത്ത് ആളുകൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ജൂൺ തുടക്കത്തിൽ 144 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നതെങ്കിൽ ജൂൺ അവസാനത്തോടെ ഇത് 290ന് മുകളിലായി. ഇരട്ടിയിലധികമാണ് വർധനയുണ്ടായത്. സമീപ ആഴ്ചകളിൽ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചു വരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല