1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ വിശദ വിവരങ്ങളടങ്ങുന്നതാണു നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് വാക്സിനേഷന്റെ ഭാഗമായി കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷനില്‍ കൊവിഡ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഒപ്പം വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വിശദ വിവരങ്ങളും അടങ്ങുന്നതാണ്.

ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ കുത്തിവെപ്പെടുത്തയാളാണെങ്കില്‍ എല്ലാ വിവരങ്ങളും സ്‌ക്രീനില്‍ തെളിയും. സിവില്‍ ഐ.ഡിയുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കി വരുന്നത്. എന്നാല്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐ.ഡി സാധാരണ സിവില്‍ ഐ .ഡി കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്പ് ലഭ്യമാണ്. അപ്‌ഡേറ്റ് ചെയ്താലുടന്‍ നിലവിലെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

കുവൈത്തിലേക്ക്​ നാലു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ അടുത്തയാഴ്ച എത്തും. മൂന്നാമത്​ ബാച്ച്​ ആണ്​ എത്തിക്കാനൊരുങ്ങുന്നത്​. ഒന്നിലേറെ തവണ ഷിപ്മെൻറ് വൈകിയതുമൂലം രണ്ടാം ഡോസ്​ നൽകുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്​നങ്ങൾ കാരണമാണ്​ വൈകിയത്​. തുടർന്ന്​ ആദ്യ ഡോസ്​ ഓക്സ്ഫഡ്​ ആസ്​ട്രസെനക വാക്​സിൻ നൽകിയവർക്ക്​ രണ്ടാം ഡോസ്​ ഫൈസർ നൽകുന്നതി​െൻറ സാധ്യത പരിശോധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.