
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്. സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും അടുത്തമാസം വാക്സിനേഷൻ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുത്തിവയ്പ് എടുക്കാത്തവർക്ക് റമസാന് ശേഷം സിനിമ തിയറ്ററുകളിൽ പ്രവേശനം നൽകില്ല.
ജീവനക്കാർ വാക്സീൻ സ്വീകരിക്കാത്ത ചില സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമുണ്ടാകും. 4 ലക്ഷം സ്വദേശികൾ ഇതിനകം വാക്സീൻ സ്വീകരിച്ചു. ബാക്കിയുള്ളവരും സ്വീകരിക്കാൻ തയാറാകണം. 80 വയസ്സ് കഴിഞ്ഞ വിദേശികളിൽ നാലിലൊന്ന് പേർ വാക്സീൻ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
ഈദുൽ ഫിത്‌ർ ആകുമ്പോഴേക്കും 10 ലക്ഷം പേർക്ക് വാക്സീൻ നൽകും. സെപ്റ്റംബറിൽ അത് 20 ലക്ഷമാകും. സ്കൂളുകൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, സലൂണുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ 120,000 പേർക്ക് ഏപ്രിലോടെ കോവിഡ് വാക്സീൻ നൽകാനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല