
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യു നടപ്പിലാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി വിഭാഗം അല്‍ അദാന്‍ ആശുപത്രി മേധാവി ഡോ.ഗാനേം അല്‍ ഹുജയിലഹ് നിര്‍ദേശിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞതും, സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്ന സാഹചര്യവും സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ബന്ധിരാകുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,977 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,029 ആയും കോവിഡ് രോഗികള്‍ 3,65,649 ആയും വര്‍ധിച്ചു. 1,841 പേര്‍ കൂടി രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,209 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,977 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് 30,49,341 പേരില്‍ രോഗ പരിശോധന നടത്തിയതായും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമായി വര്‍ധിച്ചതായും അല്‍ സനാദ് പറഞ്ഞു. നിലവില്‍ 18,514 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 303 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
അതിനിടെ മാളുകളുടെ പ്രവൃത്തിസമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി. റസ്റ്ററൻറുകൾ, കഫേകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 8ന് അവസാനിപ്പിക്കേണ്ടിവരുന്നത് അസൗകര്യമാണെന്ന് എംപിമാർ ഉൾപ്പെടെ പരാതിപ്പെടുന്നു.
കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കാണ് സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നത്. വാക്സീൻ സ്വീകരിച്ചവർക്ക് പകൽ പ്രവേശിക്കാമെങ്കിൽ രാത്രിയിലും അവർക്ക് മാത്രം പ്രവേശനം നൽകി മാളുകളും മറ്റും പ്രവർത്തിപ്പിക്കുന്നതിന് എന്താണ് തടസമെന്ന് അവർ ചോദിക്കുന്നു. വേനൽ അവധിക്കാലമാണെങ്കിലും ഒട്ടേറെ പേർ കുവൈത്തിൽതന്നെ തുടരുകയാണ് ഇത്തവണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല