1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക്​ ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ ഇ​ള​വ്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. ക​ർ​ഫ്യൂ​വി​െൻറ ത​ലേ ദി​വ​സ​മാ​യ​തി​നാ​ൽ ശ​നി​യാ​ഴ്​​ച വി​പ​ണി​യി​ൽ വ​ൻ തി​രക്കായിരുന്നു. ക​ർ​ഫ്യൂ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും നേ​ര​ത്തേ ത​ന്നെ ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി.​

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സു​ര​ക്ഷാ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഫ​റാ​ജ് അ​ൽ സൂ​ബി അ​റി​യി​ച്ചു. 10,000 ദീ​നാ​ർ വ​രെ പി​ഴ ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ക.

ക​ർ​ഫ്യൂ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ നി​ര​ത്തു​ക​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ന്തു​ചു​റ്റും. ഇ​തി​ന്​ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച വി​ഭാ​ഗ​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു ​വ​രു​ത്തും.

ക​ർ​ഫ്യൂ സ​മ​യ​ത്ത്​ നി​ർ​ബ​ന്ധ ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്ക്​ പ​ള്ളി​യി​ലേ​ക്ക്​ ന​ട​ന്നു​പോ​കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. വാ​ഹ​ന​ത്തി​ൽ പോ​കാ​ൻ അ​നു​മ​തി​യി​ല്ല. തൊ​ട്ട​ടു​ത്തു​ള്ള പ​ള്ളി​യി​ലേ​ക്ക്​ ന​മ​സ്​​കാ​ര​ത്തി​ന്​ മാ​ത്ര​മാ​ണ്​ പോ​കു​ന്ന​ത്​ എ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇൗ ​നി​ബ​ന്ധ​ന. സു​ബ്​​ഹി, മ​ഗ്​​രി​ബ്, ഇ​ശാ ന​മ​സ്​​കാ​ര​ങ്ങ​ളാ​ണ്​ വൈ​കീ​ട്ട്​ അ​ഞ്ചി​നും പു​ല​ർ​ച്ച അ​ഞ്ചി​നു​മി​ട​യി​ലു​ള്ള ക​ർ​ഫ്യൂ സ​മ​യ​ത്ത്​ വ​രു​ന്ന​ത്. ബാ​ങ്കി​െൻറ 15 മി​നി​റ്റ്​ മു​മ്പ്​ പോ​കാം. പ​ള്ളി​യി​ലെ സം​ഘ​ടി​ത ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ്​ വൈ​കാ​തെ തി​രി​ച്ചു​പോ​കു​ക​യും വേ​ണം.

ക​ർ​ഫ്യൂ​വി​ൽ​നി​ന്ന് അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഭാ​ഗി​ക ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ​ക്കും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻ്റെ വെബ്സൈറ്റ് വഴി പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം.

കര്‍ഫ്യുവില്‍ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തു വിട്ടത്.

ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, അറ്റോര്‍ണി ജനറലിന്റെ സഹായികള്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍മാര്‍, ജനപ്രതിനിധികളുടെ അഭിഭാഷകര്‍. മന്ത്രിമാര്‍, ദേശീയ അസംബ്ലി സ്പീക്കറും ദേശീയ അസംബ്ലി അംഗങ്ങളും, കൂടാതെ കുവൈറ്റ് ആര്‍മി, നാഷണല്‍ ഗാഡ്, ജനറല്‍ ഫയര്‍ ഫോഴ്‌സ്, തൊഴില്‍, ഗതാഗത മന്ത്രാലയം, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുമായി കരാര്‍ ചെയ്യുന്ന കരാര്‍ കമ്പനികളിലെ തൊഴിലാളികള്‍, ക്ലീനിംഗ് കമ്പനികളുടെ പ്രോജക്റ്റുകളുടെ മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും, കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാര്‍ ഉള്ള ക്ലീനിംഗ് കമ്പനികളുടെ തൊഴിലാളികള്‍, ശുചിത്വ സംവിധാനങ്ങള്‍, സെമിത്തേരി ജീവനക്കാര്‍, സഹകരണ സംഘങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍, എന്നിവയുടെ എല്ലാ വിതരണക്കാരും, അബ്ദലി, വഫ്ര ഫാമുകളില്‍ നിന്ന് പച്ചക്കറികളും പഴങ്ങളും സഹകരണ സംഘങ്ങളിലേക്ക് കൊണ്ടുപോകുന്നവര്‍, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ക്കായി വഫര്‍ കമ്പനിയിലെ തൊഴിലാളികള്‍, കുവൈറ്റ് ഫ്ളവര്‍ മില്‍സ്, ഫ്‌ളവര്‍ ആന്‍ഡ് ബേക്കറീസ് കമ്പനി, കുവൈറ്റ് കാറ്ററിംഗ് കമ്പനി, എല്ലാ ഗവര്‍ണറേറ്റുകളിലെയും വാട്ടര്‍ പമ്പിംഗ് സ്റ്റേഷനുകള്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികളുമായി കരാറുള്ള മലിനജല നിര്‍മ്മാര്‍ജ്ജന ജോലിക്കാര്‍ മിനിസ്ട്രി ഓഫ് വര്‍ക്‌സ് ആന്‍ഡ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ് ആന്‍ഡ് ട്രാസ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെയും പൊതു അതോറിറ്റിയുടെയും എഞ്ചിനീയര്‍മാര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ആന്‍ഡ് എലെക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരും, കുവൈറ്റ് തുറമുഖ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍, കുവൈറ്റ് എയര്‍വേയ്സ് ജീവനക്കാര്‍, തുടങ്ങിയ 23 വിഭാഗങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.