1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധങ്ങളും ഡെലിവറി ചെയ്യുന്ന വാഹനങ്ങൾക്കാണ് പുതിയ ആരോഗ്യമാനദണ്ഡങ്ങൾ ഏർപ്പെടുത്തുക.

വാഹനത്തിന്റെ ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയം നൽകിയ ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് പ്രധാന നിബന്ധന. തൊഴിലാളിയുടെ റസിഡൻസ് ഡെലിവറി കമ്പനിയുടെ പേരിൽ തന്നെ ആയിരിക്കുക, സ്ഥാപനത്തിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കുക, കമ്പനി യൂണിഫോം ധരിക്കുക എന്നിവയാണ് മറ്റ് നിബന്ധനകൾ.

അടുത്ത മാസം മുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുമെന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ട് എന്നിവയുമായി ചർച്ച ചെയ്തു പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.