
സ്വന്തം ലേഖകൻ: 12 രാജ്യങ്ങളിൽനിന്ന് നാളെ മുതൽ കുവൈത്തിലേക്ക് നേരിട്ടു വിമാന സർവീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടൻ, സ്പെയിൻ, യുഎസ്, നെതർലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നീളുകയാണ്.
വാക്സീൻ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ളവർക്കും ഓഗസ്റ്റ് 1 മുതൽ പ്രവേശനം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കോവിഡ് അതിതീവ്രതയുള്ള രാജ്യങ്ങൾ എന്ന പട്ടികയിലാണ് ഇപ്പോഴും ഇന്ത്യ എന്നതിൽ രാജ്യത്തു നിന്ന് നേരിട്ടുള്ള പ്രവേശനമാണോ മുൻപ് അനുവദിച്ചത് പോലെ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷമുള്ള പ്രവേശനമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
അതേസമയം വാക്സീൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ച സ്വദേശികൾക്കും അടുത്ത ബന്ധുക്കൾക്കും അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾക്കും കടൽ, കരമാർഗം യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇന്നലെ നിലവിൽ വന്നു. ജൂലായ് 31 വരെയാകും ഈ സൗകര്യമെന്ന് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല