1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2023

സ്വന്തം ലേഖകൻ: സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ പു​തി​യൊ​രു സൗ​ക​ര്യം​കൂ​ടി ഒ​രു​ക്കി അ​ധി​കൃ​ത​ർ. ഗാ​ർ​ഹി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രാ​തി​പ്പെ​ടു​ന്ന​തി​നാ​യി ഇ​നി മു​ത​ൽ ഓ​ണ്‍ലൈ​ന്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​തി​നാ​യു​ള്ള സൗ​ക​ര്യം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഒ​രു​ക്കി. ഇ​തോ​ടെ തൊ​ഴി​ലു​ട​മ​ക്കും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ല​ക്ട്രോ​ണി​ക് ഫോ​മു​ക​ൾ വ​ഴി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് പ​രാ​തി സ​മ​ര്‍പ്പി​ക്കാ​നാ​കും.

ഇ​രു​കൂ​ട്ട​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ന്‍ സു​താ​ര്യ​മാ​യ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പ​രാ​തി ന​ല്‍കു​മ്പോ​ള്‍ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​ൺ​ലൈ​നാ​യി പ​രാ​തി സ​മ​ര്‍പ്പി​ക്കേ​ണ്ട​വ​ര്‍ മാ​ൻ​പ​വ​ർ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച ശേ​ഷം ഗാ​ർ​ഹി​ക സ​ഹാ​യ ത​ർ​ക്ക സേ​വ​നം തി​ര​ഞ്ഞെ​ടു​ക്ക​ണം. തു​ട​ര്‍ന്ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം വി​വ​ര​ങ്ങ​ള്‍ പൂ​രി​പ്പി​ച്ച് പ​രാ​തി സ​മ​ര്‍പ്പി​ക്കാ​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലെന്നും എല്ലാവര്‍ക്കും സൗജന്യ ചികില്‍സാ സേവനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ജറിക്ക് ശേഷമുള്ള ആറു മാസക്കാലത്തേക്ക് മരുന്നുള്‍പ്പെടയെളുള്ള സേവനങ്ങളും ലഭ്യമാക്കും. അടിയന്തര കേസുകളില്‍ എല്ലാ രോഗികളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാര്‍മ്മിക വശത്തിന് മുന്‍ഗണന നല്‍കി വിവേചനമില്ലാതെ ചികിത്സ തുടര്‍ന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.