
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹിക തൊഴിലാളി വിസ അനുവദിക്കൽ പുനരാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ശിപാർശ മന്ത്രിസഭക്ക് മുന്നിലാണ്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധന മന്ത്രാലയം എന്നിവക്ക് നിർദേശത്തോട് എതിർപ്പില്ലെന്നാണ് അറിയുന്നത്. രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാണ്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ ആണ് വിസ നടപടികൾ പുനരാരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്. റിക്രൂട്ട്മെൻറ് നിലച്ചിരിക്കുകയും അവധിക്ക് നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഉടലെടുത്ത ക്ഷാമം അനധികൃത റിക്രൂട്ടിങ് ഒാഫിസുകൾ ചൂഷണത്തിന് അവസരമൊരുക്കുന്നതായി റിപ്പോർട്ടുണ്ട്.
സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചുവിൽക്കുകയാണ് ഇത്തരം ഒാഫിസുകൾ. ദിവസ വേതനത്തിനും മണിക്കൂർ അടിസ്ഥാനത്തിലും ജോലിയെടുപ്പിക്കുന്നു. ഇത് നിയമവിരുദ്ധമാണ്. വൻ തുകയാണ് ഒാഫിസുകൾ വാങ്ങുന്നത്. വീട്ടുടമസ്ഥരിൽനിന്ന് 300 മുതൽ 400 ദീനാർ വരെ മാസം വാങ്ങുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇതിെൻറ നാലിലൊന്ന് മാത്രമേ തൊഴിലാളികൾക്ക് നൽകുന്നുള്ളൂ.
അവധിക്ക് പോയ ഗാർഹിക തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൽനിന്ന് തൊഴിലാളികൾ വന്നുതുടങ്ങി. സാേങ്കതിക കാരണങ്ങളാൽ ഇന്ത്യയിൽനിന്നുള്ള വരവ് ആരംഭിച്ചിട്ടില്ല. ഇത് വൈകാതെ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല