1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിരവധി ഓഫീസുകളുടെ ലൈസന്‍സുകള്‍ മരവിപ്പിച്ചതായും അനധികൃത തൊഴിലാളി റിക്രൂട്ട്‌മെന്റ് കര്‍ശനമായും തടയുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നടപടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 15 ലൈസന്‍സുകള്‍ റദ്ദാക്കിയതായും, നിയമപരമായി പ്രവര്‍ത്തിക്കുന്ന 25 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതായും ഏതാനും ലൈസന്‍സുകള്‍ പുനഃപരിശോധിച്ചു വരുന്നതായും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തി വിശദീകരിച്ചു.

അതേസമയം ജൂണ്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത 297 പരാതികള്‍ ലഭിച്ചതില്‍ 144 പരാതികള്‍ തൊഴിലാളികള്‍ നേരിട്ടു രജിസ്റ്റര്‍ ചെയ്തതും, 135 പരാതികള്‍ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതുമാണ്. എന്നാല്‍ ലഭിച്ച 173 പരാതികള്‍ പഠിച്ച ശേഷം നിയമ വിഭാഗത്തിന് കൈമാറിയതായും 153 പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയതായും, കൂടാതെ 42 തൊഴിലാളികള്‍ക്ക് അവരുടെ പരാതി പരിശോധിച്ച ശേഷം തൊഴിലുടമകള്‍ കൈയടക്കി വച്ചിരുന്ന യാത്രാ രേഖകള്‍ മടക്കി നല്‍കിയതായും അതോറിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.