1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇന്നലെയാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ എത്താൻ കാലതാമസം എടുക്കും.

ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ അനുമതിയും ഉണ്ടാകും.

അതിനിടെ ഇ​ന്ത്യ​ക്കാ​രാ​യ വീ​ട്ടു​ജോ​ലി​ക്കാ​ർ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും അ​പേ​ക്ഷ​ക​ൾ കു​റ​വാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​വൈ​ത്തി​ൽ ഡി​മാ​ൻ​ഡ്​ ഉ​ണ്ട്. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ പൊ​തു​വെ ശ​മ്പ​ളം കു​റ​വാ​യ​തി​നാ​ലും തൊ​ഴി​ൽ ​പ്ര​ശ്​​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യ​തി​നാ​ലു​മാ​ണ്​ താ​ൽ​പ​ര്യ​മെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ്​ സൂ​ച​ന.

ശ്രീ​ല​ങ്ക കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കു​വൈ​ത്തി​ലെ വീ​ട്ടു​ജോ​ലി​ക്കാ​രി​ൽ 11 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ അ​വ​ർ. ഇ​ത്യോ​പ്യ, നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​രെ എ​ത്തി​ക്കാ​ൻ ച​ർ​ച്ച ന​ട​ക്കു​ന്നു. എ​ന്ന്​ വ​ര​വ്​ സാ​ധ്യ​മാ​വു​മെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. ബം​ഗ്ലാ​ദേ​ശ്​ പു​രു​ഷ ​ജോ​ലി​ക്കാ​രെ മാ​ത്ര​മേ അ​യ​ക്കു​ന്നു​ള്ളൂ.

ഇ​ന്ത്യ ക​ഴി​ഞ്ഞാ​ൽ കു​വൈ​ത്തി​ലേ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രെ അ​യ​ച്ചി​രു​ന്ന​ത്​ ഫി​ലി​പ്പീ​ൻ​സാ​ണ്. അതേസമയം ഏകീകൃത കരാർ വിഷയത്തിൽ ഫിലിപ്പീൻസും കുവൈത്തും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കരാർ ഒപ്പിടുകയാണെങ്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് എളുപ്പമാക്കാമെന്ന നിലപാടിലാണ് ഫിലിപ്പീൻസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.