1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2024

സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് പെ​രു​ന്നാ​ളി​ന് അ​ഞ്ചു ദി​വ​സം പൊ​തു​അ​വ​ധി. ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 14 വ​രെ​യാ​ണ് അ​വ​ധി. ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി, ശ​നി എ​ന്നി​വ​കൂ​ടി ഉ​ൾ​പ്പെ​ട്ടാ​ണ് അ​ഞ്ചു ദി​വ​സ​ത്തെ അ​വ​ധി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കും. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

അതേസമയം ജിസിസി രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ജൂണ്‍ ഒന്നിനകം രാജ്യത്തെ മുഴുവന്‍ പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ബയോമെട്രിക് വിരലടയാളം നിര്‍ബന്ധമാക്കുന്നതിന് മാര്‍ച്ച് 1 മുതല്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ വിരലടയാളം നല്‍കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റും (ഇഖാമ) ഡ്രൈവിങ് ലൈസന്‍സും പുതുക്കുന്നത് ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവില്ല.

ഏകദേശം 48 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 17 ലക്ഷം ആളുകള്‍ ഇതിനകം ബയോമെട്രിക് വിരലടയാളം നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം കൊണ്ടുവരാനാണ് വിരലടയാളം സ്വീകരിക്കുന്ന നടപടി കുവൈത്ത് വേഗത്തിലാക്കുകയും മൂന്ന് മാസത്തെ സമയപരിധി നിശ്ചയിക്കുകയും ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.