
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഏഴ് മുതല്‍ വിദേശികള്‍ക്കു തത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ദുബായ് ഇടത്താവളം വഴി കുവൈത്തിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നു.
സ്വദേശികള്‍ അല്ലാത്തവരെ ഫെബ്രുവരി ഏഴ് മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിമാന ടിക്കറ്റ് നിരക്ക് റെക്കോര്‍ഡ് വര്ധനവിലേക്കെത്തിച്ചതായും തീരുമാനം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയതായും ഫെഡറേഷന് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് മുഹമ്മദ് അല്‍ മുത്തൈരി പറഞ്ഞു.
വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് തത്കാലിക യാത്ര വിലക്ക് നിലവില്‍ വരുന്ന ഞായറാഴ്ചക്ക് മുമ്പായി കുവൈത്തിലേക്ക് തിരികെ എത്താന്‍ വിദേശികളും സ്വദേശികളും ധൃതി കൂട്ടിയതോടെയാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നത്.
മന്ത്രി സഭയുടെ തീരുമാനം പുറത്ത് വന്നതോടെ നിലവില്‍ വിമാന കമ്പനികളും തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നും, റദ്ദാക്കിയ ടിക്കറ്റുകളുടെ എണ്ണം 14,000 മായി ഉയര്‍ന്നതായും ഇത് മൂലം 1,400,000 ദിനാറിന്റെ നഷ്ടമാണ് സംഭവിച്ചതെന്നും മുഹമ്മദ് അല്‍ മുത്തൈരി അറിയിച്ചു. കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 1400. കുവൈത്ത് ദിനാറില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ക്വാറൻറീൻ കാലയളവിൽ തുർക്കിയും യു.എ.ഇയും ഇടത്താവളമാക്കിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടും. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും കൊവിഡ് വ്യാപനം അധികമായാൽ ഇത് നീട്ടാനുള്ള സാധ്യത തള്ളാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല