1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്ന്​ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. കുവൈത്തികൾക്ക്​ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.

​രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക്​ വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക്​ വൻ തിരിച്ചടിയാണ്​ തീരുമാനം. നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്കാണ്​ കൊവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​. സ്വന്തം ചെലവിൽ കുവൈത്തിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന്​ പ്രഖ്യാപിച്ചത്​ പ്രവാസികൾ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്.

രണ്ടാഴ്​ചത്തേക്ക്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയ​തോടെ നിരവധി പ്രവാസികൾ പ്രയാസത്തിലായിരുന്നു. തുർക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവർ കുവൈത്തിലേക്ക്​ വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ്​ പലരും അധിക ദിവസങ്ങൾ കഴിച്ചുകൂട്ടിയത്​.

വി​ദേ​ശ​ത്തു​നി​ന്ന്​ കു​വൈ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ന്​ ഹോ​ട്ട​ലു​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്​ വ​ൻ​തു​ക.പു​തു​ക്കി​യ നി​ര​ക്ക്​ പ്ര​കാ​രം ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ സിം​ഗ്​​ൾ റൂ​മി​ന്​ 595 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 725 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ ​റൂ​മി​ന്​ 275 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 335 ദീ​നാ​റും ചെ​ല​വ്​ വ​രും. ഫോ​ർ സ്​​റ്റാ​ർ ഹോ​ട്ട​ലി​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 400 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 530 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 185 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 245 ദീ​നാ​റു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്.

ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലി​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 270 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 400 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 125 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 185 ദീ​നാ​റു​മാ​ണ്​ നി​ര​ക്ക്. ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ക്വാ​റ​ൻ​റീ​ന്​ അ​നു​മ​തി. ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും മു​റി ഒ​ഴി​വി​ല്ല. ജോ​ലി സം​ബ​ന്ധ​മാ​യി അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ വ​ലി​യ തു​ക മു​ട​ക്കി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.