
സ്വന്തം ലേഖകൻ: കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടർ സജ്ജമാക്കുമെന്നും രജിസ്ട്രേഷൻ നടപടികൾ രണ്ട് മണിക്കൂറിനകം പൂർത്തീകരിക്കുമെന്നും ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി 65505246 എന്ന വാട്സ്ആപ് നമ്പറിലോ cw2.kuwait@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയോ മരണപ്പെട്ട വ്യക്തിയുടെ സ്പോൺസർ ചെലവ് വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം എംബസി അധികൃതരുമായി ബന്ധപ്പെടണം.
കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എംബസി വഹിച്ചിട്ടുണ്ട്.വളരെ സുതാര്യവും സഹകരണാത്മകവുമായ സമീപനമാണ് സമീപകാലത്ത് ഇക്കാര്യത്തിൽ എംബസിയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നതെന്നും നടപടിക്രമങ്ങൾ എളുപ്പത്തിൽ തീർക്കാൻ കഴിയുന്നതായും സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു.നേരത്തേ സംഘടനകൾ വ്യക്തികളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും പിരിവെടുത്തിരുന്ന സാഹചര്യമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല