
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2022 തുടക്കത്തോടെ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 കുവൈത്ത് ദിനാറായി ഉയര്‍ത്തും. രാജ്യത്ത് വിദേശികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാന്‍ ആശുപത്രികളുടെ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിനും അതിന്റെ ഭാഗമായി വിദേശികള്‍ നിലവില്‍ നല്‍കിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനം.
ദമാന്‍ കമ്പനിയുടെ കീഴില്‍ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും 600 രോഗികളെ കിടത്തി ചികിത്സിക്കാന്‍ ശേഷിയുള്ള ആശുപത്രിയും 2022 തുടക്കത്തോടെ ആരംഭിക്കുമെന്ന് ബോര്‍ഡ് ചെയര്മാന് മുത്ലക് ദാമന്‍ അല്‍ സനിയ അറിയിച്ചു. ഫര്‍വ്വാനിയ ഹവല്ലി എന്നിവിടങ്ങളില്‍ ഇതിനകം ആരംഭിച്ച ദമാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനകം 5000ത്തില്‍ അധികം രോഗികള്‍ ചികിത്സ തേടിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 കുവൈത്ത് ദിനാര്‍ ആയി ഉയര്‍ത്തും. കൂടാതെ ഓരോ സന്ദര്‍ശനത്തിനും പ്രത്യേകം ഫീസും ഈടാക്കുന്നതാണ്. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള ഫീസുകള്‍ മാത്രമേ ഈടാക്കുകയുള്ളൂവെന്നും മറ്റു യാതൊരുവിധ അധിക നിരക്കും ദമാന്‍ കമ്പനി ഈടാക്കുന്നതല്ല എന്നും മുതലാക് ദമാന്‍ അല്‍ സാനിയ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല