
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നുള്ള വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സ്വകാര്യ ബിൽ ഉസാമ അൽ മുനാവർ പാർലമെന്റ് മുൻപാകെ സമർപ്പിച്ചു. മറ്റു രാജ്യങ്ങളിലേക്ക് വിദേശികൾ പണമയയ്ക്കുമ്പോൾ നികുതി ഈടാക്കൽ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
350 ദിനാറിൽ കുറവ് പ്രതിമാസ ശമ്പളക്കാരായ വിദേശികളെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. നികുതിയുടെ തോത് ധനമന്ത്രാലയം നിശ്ചയിക്കണം. വിദേശി അയയ്ക്കുന്ന പണം അയാളുടെ വാർഷിക വരുമാനത്തിന്റെ 50%ൽ കൂടുകയാണെങ്കിൽ 5%ൽ കുറയാത്ത നികുതി വേണമെന്നും ബില്ലിലുണ്ട്.
വിദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായി എത്തുന്ന മുഴുവൻ തുകയും അടിസ്ഥാനപ്പെടുത്തിയാണ് വാർഷിക വരുമാനം കണക്കാക്കേണ്ടത്. നികുതി തുക വർഷാവസാനം കണക്ക് കൂട്ടുകയും പൊതുഖജനാവിൽ വരവ് ചേർക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല