1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: കുവെെറ്റിൽ ജോലി ചെയ്യുന്ന 2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന് ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താക്കുന്നവർ 1900 പേർ ആണ്. 500 അധ്യാപകര്‍ മന്ത്രാലയത്തിന് രാജി സമർപ്പിച്ചതായി കുവെെറ്റ് മാധ്യമം അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരിക്കും ഈ അധ്യാപകർ സേവനം അവസാനിപ്പിക്കേണ്ടത്. പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. കാലാവധി പൂർത്തിയാക്കിയ ശേഷം ഫെെനുകളോ മറ്റു ഫീസുകളോ ഇല്ലാതെ രാജ്യം വിടാൻ ഇവർക്ക് സാധിക്കും.

അധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് അനുസരിച്ച് പ്രവാസികൾ ആയ അധ്യാപകർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ അവസരം ലഭിക്കും.

എന്നാൽ സേവനം അവസാനിപ്പിച്ച് രാജ്യം വിടാൻ തീരുമാനിച്ച അധ്യാപകർക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, രാജ്യം വിടാൻ മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്. മൂന്ന് മാസം മുമ്പ് ആണ് പ്രവാസി അധ്യാപകരെ പൂർണ്ണമായും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്.

ഈ മേഖലയിലെ സ്വദേശിവത്കരണം നിർത്തിവെച്ചിരിക്കുകയാണ് എന്ന തരത്തിൽ ചില പ്രചരങ്ങൾ നടന്നിരുന്നു. 46 ലക്ഷം ജനസംഖ്യയാണ് കുവെെറ്റിൽ ഉള്ളത്. ഇതിൽ കൂടുതലും വിദേശികൾ ആണ്. രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികളെ ഒഴിവാക്കി പല ജോലികളിലും വിദേശികളെ നിയമിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.