1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ ചികിത്സ ദമാന് കീഴിലെ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾക്ക് വൈകുമെന്ന് സൂചന. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തില്‍ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിക്കു കാരണം.

ഡോക്ടർമാര്‍ അടങ്ങുന്ന ആരോഗ്യ ജീവനക്കാരുമായി ദമാന്‍ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും വിസ, മെഡിക്കല്‍ ലൈസന്‍സ് തുടങ്ങിയവക്ക് ഏറെ സമയമെടുക്കുമെന്നാണ് സൂചനകള്‍. ജഹ്റയിലും അഹമ്മദിയിലും ഈ വര്‍ഷാവസാനം ആശുപത്രികള്‍ പ്രവർത്തനം തുടങ്ങാനുള്ള ലോജിസ്റ്റിക് തയ്യാറെടുപ്പുകൾ പൂർത്തിയായതായി ദമാന്‍ അടുത്തിടെ അറിയിച്ചിരുന്നു.

ഇന്‍ഷുറന്‍സ് ആശുപത്രികളുടെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനും വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്നു പൂർണമായും മാറ്റി ദമാൻ ഹെൽത് അഷുറൻസ്ഴി കമ്പനിക്ക് കീഴിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.