1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. കുവൈത്തിൽ കഴിയുന്നവർക്കും പുറത്തുള്ളവർക്കും ഇൻഷുറൻസ് കാലാവധി സംബന്ധിച്ചുള്ളതാണു നടപടിക്രമം. തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 2 വർഷത്തേക്കും കുവൈത്തിനു പുറത്താണെങ്കിൽ 1 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും.

ഗാർഹിക തൊഴിൽ വീസയിലുള്ളവർക്കു കുവൈത്തിനകത്തു 3 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാർക്ക് കുവൈത്തിനകത്തു 2 വർഷവും പുറത്ത് 1 വർഷവുമാണ് അനുവദിക്കുന്ന കാലാവധി.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ ലക്ഷക്കണക്കിന് പ്രവാസികള്‍ നിലവിലെ വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്തുപോവണമെന്ന നിയമത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഇളവു നൽകിയിരുന്നു. കര്‍ശന വ്യവസ്ഥയോടെ ഇഖാമ പുതുക്കി നല്‍കാനാണ് പുതിയ തീരുമാനം.

വാര്‍ഷിക ഫീസ് ഈടാക്കി 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 2000 ദിനാര്‍ ഫീസ് ഈടാക്കി വിസഓരോ വര്‍ഷത്തേക്ക് പുതുക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വരും.

ഇങ്ങനെ ഫീസ് നല്‍കി വിസ പുതുക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനുള്ള 2000 ദിനാര്‍ ഫീസിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള തുകയും നല്‍കണം. എന്നാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.