1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2024

സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ സ്വ​ദേ​ശി-​വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ന്‍ സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ നീ​ക്കം.

2000ത്തി​ന്റെ തു​ട​ക്കം മു​ത​ലു​ള്ള എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​ത സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.ജീ​വ​ന​ക്കാ​രു​ടെ അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പു​ക​ൾ​ക്കൊ​പ്പം സാ​ങ്കേ​തി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്ക് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

വി​ദേ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​യി​രി​ക്കും പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക. തു​ട​ര്‍ന്ന് കു​വൈ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രി​ശോ​ധി​ക്കും. നേ​ര​ത്തേ എ‌‌​ൻ‌​ജി​നീ​യ​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കു​വൈ​ത്ത് എ‌​ൻ‌​ജി​നീ​യേ​ഴ്സ് സൊ​സൈ​റ്റി മു​ഖേ​ന പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഓ​രോ മേ​ഖ​ല​യി​ലെ​യും പ്ര​ഫ​ഷ​ന​ൽ സൊ​സൈ​റ്റി​ക​ൾ മു​ഖേ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ സാ​ധു​ത പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ രാ​ജ്യ​ത്ത് നി​ന്ന് അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നൂ​റു​ക്ക​ണ​ക്കി​ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ച്ച​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യും ഉ​ണ്ടാ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.