
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസയിലുള്ളവര്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രം വീസ പുതുക്കി നല്‍കുന്നതിന് ആലോചിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കാലങ്ങളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ വീസ കാലാവധി നല്‍കിയിരുന്നത് നിര്‍ത്തലാക്കുന്നതിനും ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമായി പരിമിധപ്പെടുത്തുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
നിയമ ഭേദഗതി.സ്വദേശിയുടെ വിദേശികളായ ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും, വിദേശികളുടെ ഭാര്യക്കും കുട്ടികള്‍ക്കും ബാധകം ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വീസ കാലാവധി ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് പശ്ചാത്തലത്തില്‍ ആറു മാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കിലും താമസ രേഖ റദ്ദാവുന്നതല്ല.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും കുടുംബ അംഗങ്ങള്‍ക്കും കുവൈത്തിലേക്ക് ഇനി മുതല്‍ നേരിട്ട് വരാന്‍ അനുമതി. ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്ക് നിലനില്‍ക്കവേയാണ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും,അവരുടെ കുടുംബ അംഗങ്ങള്‍ക്കും വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.
യാത്ര വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് നേരിട്ടുള്ള വിമാനങ്ങള്‍ വഴിയോ ട്രാന്‍സിറ്റ് ആയോ കുവൈത്തിലേക്ക് വരാന്‍ അനുമതി നല്‍കുന്നതായി ഡി ജി സി എ അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ചു കാലാവധിയുള്ള താമസ രേഖയുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്കും – ഭാര്യ,ഭര്‍ത്താവ്,മക്കള്‍ എന്നിവര്‍ക്കും നേരിട്ടു കുവൈത്തിലേക്ക് വരാവുന്നതാണ്. കുവൈത്ത് വ്യോമയന വകുപ്പ് ബന്ധപ്പെട്ട എല്ലാ വിമാന കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല