1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദേശത്തുള്ള മക്കളെ കൊണ്ടുവരാനുള്ള വീസ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാനാണ് അനുമതി. വ്യവസ്ഥകൾ പാലിച്ചുള്ള അപേക്ഷ പരിശോധിച്ച് ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് വിഭാഗം വീസ നൽകും. പ്രതിമാസം 500 ദിനാർ (1,32,714 രൂപ) ശമ്പളമുള്ളവർക്കാണ് അനുമതി. പ്രവേശന നിരോധനം ഉള്ളവർക്ക് ഈ സേവനം ലഭ്യമല്ല.

കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നത്. അവർ നൽകുന്ന നിർദ്ദേശം അനുസരിച്ചായിരിക്കും കുവെെറ്റ് ഫാമിലി വീസകൾ അനുവദിക്കുക. അതേസമയം, കുവെെറ്റിലേക്ക് ഒരു പ്രവാസി തന്റെ കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുമ്പോൾ അയാൾക്ക് 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളം ഉണ്ടായിരിക്കണം എന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇപ്പോൾ കുവെെറ്റ് ഫാമിലി വീസകൾ അനുവദിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. ഫാമിലി വീസകൾ അനുവദിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ഇത് നിർത്തലാക്കിയത് എന്നാണ് റിപ്പോർട്ട്. പ്രവാസികളുടെ ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഇത്തരത്തിലെരു തീരുമാനം കൊണ്ടുവന്നതും എന്നും റിപ്പോർട്ട് ഉണ്ട്.

ചെറിയ കുട്ടികളെ കുവെെറ്റിലേക്ക് വിസിറ്റ് വീസയിൽ കൊണ്ടുവരുമ്പോൾ ശമ്പള പരിധി സംബന്ധിച്ച നിബന്ധന ബാധകമാക്കില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു പക്ഷേ മാനുഷിക പരിഗണന മുൻനിർത്തി ഇതിൽ അധികൃതർ ഇളവ് നൽകിയേക്കും. വീസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി കുവെെറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും. ശമ്പള വർധനവ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഒന്നും വ്യക്തത ഇല്ല. നിലവില്‍ പ്രവാസികള്‍ക്ക് ഫാമിലി വീസകൾ നൽകുന്നതുമായി ബന്ധപ്പെട്ട വലിയ തരത്തിലുള്ള ചർച്ചകൾ ആണ് നടത്തിരുന്നത്. ഇതു സംബന്ധിച്ച് ചില വ്യക്തയില്ലാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.