1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി അഭ്യന്തര മന്ത്രാലയം. ജനസംഖ്യാ സന്തുലനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നേതൃത്വത്തില്‍ താമസ കാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായി ഈ മാസം ചേരുന്ന യോഗത്തില്‍ ഇത് സംബന്ധമായ റോഡ് മാപ്പിന് രൂപം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും വിദേശികളുടെ റെസിഡൻസി കാലയളവ് പരിമിതപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളാണ്. ജനസംഖ്യാനുപാതികമായി തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിച്ച് സ്വദേശിവൽകരണത്തിന് വേഗംകൂട്ടുവാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതോടൊപ്പം സർക്കാർ പദ്ധതികളിൽ കാലാവധി കഴിഞ്ഞ കരാർ തൊഴിലാളികളെയും മടക്കി അയയ്ക്കും. പുതിയ നീക്കം പ്രവാസി ഇന്ത്യക്കാരുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.