1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021
Student writing on blackboard

സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും.
സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം.

1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. അത്തരക്കാരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിത്തുടങ്ങിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വിദേശത്ത് കുടുങ്ങിക്കിടക്കവേ ഇഖാമ റദ്ദായ തീയതി ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്സീൻ കുത്തിവയ്ക്കാത്തവർ ക്വാറൻ‌റീൻ സമയം കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും കുവൈത്തിൽ എത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.